ഒറ്റപ്പാലം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി ഒറ്റപ്പാലം മണ്ഡലത്തില്‍ മന്ദഗതിയില്‍.
ഈ പദ്ധതി അനുസരിച്ചു ഓരോ മണ്ഡലത്തിലെയും ഒരു സ്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കി ഉയര്‍ത്തുന്നതിന് അഞ്ച് കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്്. മാത്രമല്ല മണ്ഡലത്തിലെ ഒരു സ്കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു ഇരുപത് ലക്ഷം രൂപയാണ് ഓരോ സ്കൂളിനും അനുവദിച്ചിട്ടുള്ളത്്.പുലാപ്പറ്റ സര്‍ക്കാര്‍ സ്കൂളിനെയും, ഈസ്റ്റ് ഒറ്റപ്പാലം ഗവ:സ്കൂളിനെയുമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും പ്രൊജക്ട് രൂപീകരണ പരിപാടികളോ,സ്കൂള്‍ സംരക്ഷണ സമിതികളോ രൂപീകരിച്ചിട്ടില്ല.
സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ടാലന്റ് ക്ലബ്ബുകളാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പെരുവഴിയിലായിരിക്കുകയാണ്. പദ്ധതിയുടെ പ്രധാനന്യൂനത ഓരോ സ്കൂളും അവരുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സ്വന്തമായി വിഭവ സമാഹരണം കണ്ടെത്തണമെന്നാണ്.
അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്ത സ്കൂള്‍ 10 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കുകയും അഞ്ച് കോടിരൂപ സ്വന്തം നിലക്ക് സമാഹരിക്കയും വേണം.ഗ്രാമപ്രദേശങ്ങളിലെ പലസ്കൂളുകള്ക്കും ഇത്തരത്തിലുള്ള ഒരു വിഭവ സമാഹരണം അപ്രായോഗികമാണു. ടാലന്റ് ക്ലബ്ബുകളാക്കി മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണം പ്രതിജ്ഞ ചൊല്ലിയതൊഴിച്ചാല് മറ്റ് നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: