കല്‍പ്പറ്റ:മുട്ടില്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയില്‍ ഓവര്‍സീയര്‍ (യോഗ്യത- ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്), ഡാറ്റാ എന്‍ട്രി കം അക്കൗണ്ടന്റ് (ബി.കോം വിത് പി.ജി.ഡി.എ.) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഏപ്രില്‍ നാലിന് വൈകീട്ട് മൂന്നിനകം അപേക്ഷയും ബയോഡാറ്റയും ഓഫീസില്‍ നല്‍കണം. ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഏപ്രില്‍ അഞ്ച് അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം കൂടിക്കാഴ്ച നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: