കല്‍പ്പറ്റ :ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ‘ഗോത്രവിദ്യ’യുടെ ഭാഗമായി എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ കഴിഞ്ഞ 11 ദിവസമായി ഡയറ്റില്‍ നടന്നുവന്ന കായികപരിശീലന പരിപാടി ‘കുതിപ്പ്’ സമാപിച്ചു. സര്‍വ്വജന ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ഒ.ആര്.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി.കെ.സഹദേവന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.കെ.അസ്മത്ത് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ് പദ്ധതി വിശദീകരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതശശി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി, ഫാ.ടോണി കോഴിമണ്ണില്‍, സുരേഷ്ബാബു, വി.വി.യോയാക്കി, കെ.പി.വിജയി, സര്‍വ്വജന ഹൈസ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: