കല്പറ്റ: മാപ്പിള കലാ അക്കാദമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും.ഏപ്രിൽ 14 ന് 2 മണിക്ക് കമ്പളക്കാട് ആണ് മത്സരം . 22 വയസ്സിനു താഴെ പ്രായമുള്ളവർക്കു (01.01.95ന് മുമ്പ് ജനിച്ചവർക്കു) പങ്കെടുക്കാം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആണ് മത്സരം.ട്രഡീഷണൽ മാപ്പിളപ്പാട്ടുകൾ ആണ് മത്സരത്തിന് പരിഗണിക്കുക.ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 2001,1001,501 രൂപ ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർ ഏപ്രിൽ 5 ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും റീജിസ്ട്രേഷനും 9447546728, 9048001500 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ കോഓർഡിനേറ്റർ കെ.എച്ച്. ജെറീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: