പല്ലശ്ശന : കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജില്ലകളില്‍ ഒന്നായി പാലക്കാട് മാറിയിരിക്കുന്നു.
ഡാമുകള്‍ ഏറെയുണ്ടെങ്കിലും ഇതിന് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലേക്ക് വേണ്ട വെള്ളം കൊടുക്കുന്ന സ്ഥിതിയിലാണ് ജില്ലയിലെ ഡാമുകള്‍.
ഇടതു-വലതു മുന്നണികളുടെ ദീര്‍ഘവീക്ഷണം ഇല്ലായ്മയാണ് സംസ്ഥാനത്തെ ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ 100-ാം ജന്മവാര്ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം ജനറല്‍ സെക്രട്ടറി സി.അംബുജാക്ഷന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.ലക്ഷ്മണന്, മണ്ഡലം പ്രസിഡന്റ് കെ.വേണു, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി.പ്രമോദ് കുമാര്‍, സി.പ്രഭാകരന്, എ.അനില്‍കുമാര്‍, എ.ചെന്താമരാക്ഷന്,എം.കൃഷ്ണദാസ്,ശാന്ത,നിഷ, കെ.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: