കല്‍പ്പറ്റ: വിദ്യാഭ്യാസ വകുപ്പ് അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ കെ-ടെറ്റ് പരീക്ഷയില്‍ പിന്നോക്ക-ന്യുനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ക്കിളവ് ഉത്തരവ് ദുര്‍വ്യാഖ്യാനം ഉദ്യോഗസ്ഥരുടെ വീഴ്ചയായതിനാല്‍ പുനപരിശോധനക്ക് അധികാരികള്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. മാര്‍ക്കിളവിന് അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് വിജയിക്കാനാവശ്യമായ മാര്‍ക്കുണ്ടായിട്ടും നേരത്തെ ഏകദേശം മുവ്വായിരം പേരെയെങ്കിലും അയോഗ്യരാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളെ യോഗ്യരാക്കി ഇവര്‍ക്ക് മുന്‍കാല പ്രാബല്ല്യത്തോടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണം. സര്‍ക്കാര്‍ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് ആനുകുല്യങ്ങള്‍ നിഷേധിച്ചവര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാവണമെന്നും കേരള സ്കുള് ടീച്ചേഴ്സ് യുണിയന്‍ (കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവ് പ്രകാരം 150 മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്ക് ഉദ്യോഗാര്‍ത്ഥി പരീക്ഷയില്‍ നേടിയാല്‍ വിജയിക്കും. ആനുകുല്ല്യമുള്ള സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍ 150 മാര്‍ക്കിന്റെ 55 ശതമാനമായ 82 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കാനാവും. ഇതില്‍ തെറ്റായി വ്യാഖ്യാനം നടത്തി അയോഗ്യരാക്കുന്നതായി നേരത്തെ വ്യാപക പരാതി ഉയര്‍ന്നു. നീതിനിഷേധത്തിനെതിരെ ഉദ്യോഗാര്‍ത്ഥികളും അധ്യാപക സംഘടനകളും പരാതിയുമായി രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: