ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളെയാണ് ബാലചന്ദ്രന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. കേവലം അഭിഭാഷക പദവിയില്‍ ഒതുങ്ങി നില്‍ക്കാതെ പൊതുപ്രവര്‍ത്തന രംഗത്ത് കര്‍മോത്സുകനാകാന്‍ അദ്ദേഹം ഏറെ വ്യഗ്രത പ്രകടിപ്പിച്ചിരുന്നു.
കേസുകള്‍ക്കുവേണ്ടി പല കോടതികളിലും ഹാജരാകുമ്പോഴും താന്‍ ഏറ്റെടുത്ത ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുവാന്‍ അദ്ദേഹം ഏറെ ബദ്ധശ്രദ്ധനായിരുന്നു. അഭിഭാഷകനായി എന്റോള്‍ചെയ്ത് താമസീയാതെ അദ്ദേഹത്തിന്റെ ശ്രദ്ധ തൊഴിലാളി രംഗത്തെക്കാണ് തിരിഞ്ഞത്. മദ്രാസ് ലോകോളേജില്‍ നിന്നാണ് അദ്ദേഹം നിയമ ബിരുദം കരസ്ഥമാക്കിയത്.
ഇദ്ദേഹം ബിഎംഎസ്സിന്റെ അമരക്കാരനായി രംഗത്തെത്തുമ്പോള്‍ നാമമാത്രമായ യൂണിറ്റുകള്‍ മാത്രമാണ് ജില്ലിയില്‍ ഉണ്ടായിരുന്നത് എന്നാല്‍ തന്റെ കര്‍മ്മകുശലത കൊണ്ട് വിവിധ ഇടങ്ങളില്‍ നിരവധി ബിഎംഎസ് യൂണിറ്റുകള്‍ രൂപീകരിക്കുവാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വം മൂലം കഴിഞ്ഞു.
പിന്നീട് എന്എസ്എസിലേക്കായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. കുന്നത്തൂര്‍മേട്, കൊപ്പം കരയോഗങ്ങളില്‍ നിന്നാണ് അദ്ദേഹം താലൂക്ക് യൂണിയനിലേക്ക് എത്തിയത്.
തുടര്‍ന്ന് പ്രതിനിധി സഭാംഗമായി മുരളീകൃഷ്ണന്, താലൂക്ക് യൂണിയന് പ്രസിഡന്റായപ്പോള്‍ ഇദ്ദേഹം വൈസ് പ്രസിഡന്റായി. പിന്നീട് വര്‍ഷങ്ങളോളം പ്രസിഡന്റുമായി. ഈകാലയളവിലാണ് കോട്ടമൈതാനത്തിനടുത്തുള്ള എന്‍എസ്എസിന്റെ താലൂക്ക് ആസ്ഥാനം വിപൂലീകരിച്ചത് സി.സുരേന്ദ്രനും ഞാനുമായിരുന്നു അന്ന് താലൂക്ക് യൂണിയന് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്.
ചുരുങ്ങിയ സമയത്തിനകം കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. പിന്നീട് അല്പകാലം സംഘടനയില്‍ നിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും പ്രസിഡന്റു പദവിയില്‍ തിരിച്ചെത്തി. അസുഖ ബാധിതനായി കിടക്കുന്നതുവരെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സക്രിയമായിരുന്നു.
വക്കീല്‍ യൂണിയന് പ്രസിഡന്റു സ്ഥാനം വഹിച്ചിരുന്നപ്പോള്‍ കൂടെ പ്രവര്‍ത്തിക്കുകയെന്നത് ഒരു ഉത്തേജനം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: