കൊല്ലങ്കോട് : അതിര്‍ത്തി ചെക്ക് പോസ്റ്റായ ഗോവിന്ദാപുരം വാണിജ്യനികുതി വകുപ്പ് ചെക്ക് പോസ്റ്റില്‍ പരിശോധന കാര്യക്ഷമാക്കാതെ കൈമടക്ക് വാങ്ങി വാഹനം കടത്തിവിടുന്നതായുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി വിജിലന്‍സ് വിഭാഗം പരിശോധന നടത്തി..
വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്‍ സംഘമാണ് പരിശോധന നടത്തിയത്. കണക്കില്‍പ്പെടാത്ത 1300 രൂപ വാണിജ്യനികുതി ഓഫീസില്‍ നിന്നും കണ്ടെത്തി. എന്നാല്‍ വിഷു വിപത്തിയ് ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ നിന്നു ശര്‍ക്കര പലവ്യഞ്ജനങ്ങള്‍ വെളിച്ചെണ്ണ പരിപ്പ് മുതലായവ വളരെ വ്യാപകമായ തോതില്‍ കടത്തുന്നതായും ഇതിനെ ഒത്താശ ചെയ്തു കൊടുക്കാന്‍ പ്രത്യേക സംഘങ്ങള്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഓരോ വാഹനം കടത്തിവിടുന്നതിന്റെ പണം കൈപ്പറ്റുന്ന ഈ സംഘംഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ലഭിച്ച പണം തിരികെ നല്കി ഉദ്യോഗസ്ഥരുടെ വിനീതരാവുന്നു.
രാവിലെ അഞ്ചിനും ആറിനു ഇടക്കാണ് നിരവധി വാഹനങ്ങള്‍ ചെക്ക് പോസ്റ്റുവഴി നികുതി വെട്ടിച്ച് കടന്നു പോകുന്നത്.ഇവ കൂടാതെ ഊടുവഴികളിലൂടെയും കള്ളക്കടത്ത് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: