മാനന്തവാടി:ശ്രേയസ്സ് മാനന്തവാടി മേഖല കാട്ടികുളം യൂണിറ്റ് ശ്രേയസ് ദിനാഘോഷ പരിപാടികൾ കാട്ടി കുളം മലങ്കര സെന്റ് മേരിസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. കൃഷി ഭൂമികള്‍ മുഴുവന്‍ തരിശ്ശാക്കി മാറ്റിയിട്ട് വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി സര്‍ക്കരിനോടോ സാക്ഷാല്‍ ദൈവത്തോട് തന്നെയോ സമരം ചെയ്തിട്ട് കാര്യമില്ലെന്നും ഇവയെല്ലാം സംരക്ഷിക്കേണ്ടത് നാം ഒരോരുത്തരുടെയുംകടമയാണെന്നും ഒ.ആർ.കേളു എം എൽ എ പറഞ്ഞു. ശ്രേയസ് ദിനാഘോഷ൦ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേയസ്സ് മേഖലാ ഡയരക്ടർ ഫ: ലൂക്കോസ് പള്ളി പടിഞ്ഞാറ്റേതിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡാനിയേൽ ജോർജ്ജ്, ഫ.തോമസ് ക്രിസ്തുമന്ദിരം, ആനീസ് ബാബു, പ്രമീള വിജയൻ, ഷാജി ഫിലിപ്പ്, സൂസൻ പെരുമട എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് മുന്നോടിയായി താഴെ കാട്ടികുളത്ത് നിന്ന് പൊതുസമ്മേളന വേദിയിലേക്ക് നിരവധി ശ്രേയസ്സ് അംഗങ്ങൾ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: