പാലക്കാട്: ജില്ലയിലെ ബാങ്കുകളില്‍ 29743 കോടിയുടെ നിക്ഷേപമുണ്ടെന്ന്ജില്ലാതല ബാങ്കിംഗ് അവലോകനസമിതി (2016 ഒക്ടോബര്‍ഡിസംബര്‍ 31) യോഗത്തില്‍ വിലയിരുത്തി.
2015 ഡിസംബറില്‍ 24175.31 കോടി ആയിരുന്നു ബാങ്കുകളിലെ മൊത്തം നിക്ഷേപം. 5568 കോടിയുടെ വര്‍ധനവാണ് (23ശതമാനം)നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്.
വിവിധ മേഖലകളിലായി 18,764 കോടിയുടെ വായ്പാ വിതരണമാണ് 2016 ഒക്ടോബര്‍-ഡിസംബര്‍ 31 വരെയുളള കാലയളവില്‍ നടന്നിരിക്കുന്നത്. 2015-16ല്‍ അത് 16964 കോടിയായിരുന്നു.
കൃഷി,വിദ്യഭ്യാസം,ഭവനം, ഇടത്തരം–ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പ്രഥമപരിഗണനാ മേഖലകള്‍ക്കായി 12218 കോടിയുടെ വായ്പാ വിതരണം നടന്നു.
ഇതില്‍ കാര്‍ഷികമേഖലക്കായി 2671 കോടി, ഭവനവായ്പയായി 573കോടി, വിദ്യാഭ്യാസ വായ്പയായി 53 കോടി, ഇടത്തരംചെറുകിട സംരംഭങ്ങള്‍ക്കായി 712 കോടി എന്നിങ്ങനെ ഈ കാലയളവില്‍ ബാങ്കുകള്‍ വായ്പയായി വിതരണം ചെയ്തു.
84631 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 761.23 കോടി വിതരണം നടത്തിയിട്ടുണ്ട്. 1251 സ്വയംസഹായസംഘങ്ങള്ക്കായി 17.14കോടിയും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി 5873 കോടിയും വിതരണം ചെയ്തു.
യോഗം ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ യു.നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.കനറാ ബാങ്ക് റീജണല്‍ മാനേജര്‍ കെ.എ.സിന്ധു,നബാര്‍ഡ് ഡിഡിഎം രമേഷ് വേണുഗോപാല്‍ ,ആര്‍ബിഐ എഡിഎ ഹാഷിന് ഫ്രാന്‍സിസ് ചിറമേല്‍, ലീഡ് ബാങ്ക് ജില്ലാ ഡിവിഷന് മാനേജര്‍ ജോസഫ് സാം,ലീഡ്ബാങ്ക് മാനേജര്‍ ഇ.പഴനിമലപങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: