പാലക്കാട് : കേരള രാഷ്ട്രീയത്തില്‍ ആദര്‍ശാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകവും പൊതുപ്രവര്‍ത്തനം ജീവിതവൃതമാക്കിയെടുത്ത കുമ്മനം രാജശേഖരനെ തീവ്രവാദി എന്ന് വിളിച്ചപമാനിക്കുകയും പ്രസ്തുത ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്ത മന്ത്രി എ.കെ. ബാലന്റെ സങ്കുചിത മനോഭാവം സംസ്ഥാനത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജന് കുറ്റ്പ്പെടുത്തി്. സ്വന്തം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാര്‍ ക്രൂരമായി പീഡനത്തിനിരയായി മരണപ്പെട്ടിട്ടും അവരെ സഹായിക്കാന്‍ മുന്‍കൈയെടുക്കാത്ത മന്ത്രി സത്യസന്ധമായ ജീവിതം നയിക്കുന്ന കുമ്മനത്തോട് മാപ്പ് പറയണം അല്ലെങ്കില്‍ ബാലന് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: