വടക്കഞ്ചേരി: കുതിരാന്‍ തുരങ്ക നിര്‍മ്മാണം പുനരാരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്തിവച്ചിരുന്ന കുതിരാന്‍ തുരങ്ക നിര്‍മ്മാണം വ്യാഴാഴ്ച മുതല്‍ പുനരാരംഭിച്ചു.
കുതിരാന്‍ തുരങ്കം കരാറെടുത്തിരിക്കുന്ന പ്രഗതി കമ്പനി എം.ഡി.കൃഷണ രാജു സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം താല്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമീപത്തെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാര തുക ഏപ്രില്‍ 10നുള്ളില്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച തൃശൂര്‍ എ.ഡി.എം.പി.കെ.അനന്തകൃഷണന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. ഇത് പാലച്ചില്ലെങ്കില് ഏപ്രില്‍ 11 മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു. കൂടാതെ പാറപൊട്ടിക്കുന്നതിന്റെ തീവ്രത അറിയുന്നതിനു വേണ്ടി പ്രദേശത്ത് സീസ് മോമാ ഗ്രാഫ് സ്ഥാപിക്കാനും .നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും വേണ്ടി മോണിറ്ററിങ്ങ് കമ്മിറ്റിയെ നിയമിക്കും.
രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെയുള്ള നിര്‍മ്മാണത്തിനിടയില്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നേരില്‍ വിവരം അറിയിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനും വ്യാഴാഴ്ച പ്രഗതി ഗ്രൂപ്പ് എം.ഡി.യും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
തുരങ്ക നിര്‍മ്മാണത്തിനു പുറമെ അനുബന്ധ റോഡുകള്‍ക്ക് വേണ്ടി തല്ക്കാലം പാറ പൊട്ടിക്കില്ലെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്കി. തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ റോഡ് നിര്‍മ്മിക്കുന്നതിനിടെ പാറ പൊട്ടിക്കുമ്പോള്‍ സമീപത്തെ വീട്ടില്‍ തെറിച്ചതിനെ തുടര്‍ന്നുണ്ടായ നാട്ടുകാരുടെ പ്രതിഷേധമാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്.
ഇതിനിടെ പോലീസിന്റെ സംരക്ഷണത്തോടെ നിരവധി തവണ നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയേണ്ടിവന്നു. തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടി മൂന്ന് കോടി രൂപ കലക്ടറുടെ അക്കൗണ്ടില്‍ മാസങ്ങള്‍ക്ക് മുമ്പേ നിക്ഷേപിച്ചിരുന്നെങ്കിലും കമ്പനി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താത്തതിനാല്‍ ഇപ്പോഴും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ ആദ്യത്തേത് ഇരുവശങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയും രണ്ടാമത്തേത് പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേയാണ് നിര്‍മാണം നിലയ്ക്കുന്ന സാഹചര്യമുണ്ടായത്.
സമരം തീര്‍ന്നതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗത്തിലാവാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: