ചിറ്റൂര്‍: ചിറ്റൂര്‍കാവ് അമ്പലത്തിന്റെ ശ്രീകോവില്‍ മേല്പ്പുരയില് മരക്കൊമ്പു വീണുതകര്‍ന്നു.
ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നടതുറക്കുന്നത്.
അപകടസമയത്ത് ക്ഷേത്രത്തിനകത്തുണ്ടായിരുന്ന വ്യക്തി മരംപൊട്ടുന്ന ശബ്ദംകേട്ടു ഓടിരക്ഷപ്പെട്ടു. മരംവീണതിനെതുടര്ന്നു മേല്‍ക്കൂര തകര്‍ന്നെങ്കിലും പ്രതിഷ്ഠയ്ക്കോ പൂജാസാമഗ്രികള്ക്കോ കേടുപാടില്ല. വെള്ളിയാഴ്ച പതിവുപോലെ പൂജകള്‍ നടത്തുമെങ്കിലും വഴിപാടുകള്‍ നടത്തില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഒരു’ഭാഗം ജെസിബി ഉപയോഗിച്ച് നീക്കംചെയ്തു. ക്ഷേത്രമേല്ക്കൂരയില് കിടക്കുന്ന മരക്കൊമ്പ് നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരം ദുര്‍ബലമായതാണ് പൊട്ടിവീഴാന്‍ കാരണമായത്. ശ്രീകോവിലിന്റെ മേല്‍ക്കൂര നിര്‍മാണം പ്രശ്നം വച്ച് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: