കൊല്ലങ്കോട് : വേനല്‍മഴ കഴിഞ്ഞ ദിവസം തിമര്‍ത്ത് പെയ്തതോടെ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. വടവന്നൂരില്‍ പാതയോരത്തും പാടത്തുമായി സ്ഥാപിച്ചിരുന്ന വലിയ പരസ്യബോര്‍ഡുകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. കൊല്ലങ്കോട് പുതുനഗരം പ്രധാന പാതയില്‍ കരിപ്പോടില് പാതയൊരത്ത് വന്മരങ്ങള് കടപുഴകിയും ശിഖരങ്ങള്‍ മുറിഞ്ഞ് റോഡില്‍ വീണതും ഗതാഗതം തടസപ്പെടുവാന്‍ കാരണമായി. വടവന്നൂര്‍ പഞ്ചായത്തിലെ ഊട്ടറ ആലമ്പള്ളം റോഡില്‍ വാട്ടയാറില്‍ റോഡിലെ വെള്ളക്കെട്ട് വാഹനങ്ങള്‍ കടന്നു പോകാന്‍ പ്രയാസപ്പെട്ടു.സമീപത്തുള്ള മരം മുറിക്കുകയും അനുബന്ധന സാമഗ്രികള്‍ ഉണ്ടാക്കുന്ന കമ്പനിയിലെ മാലിന്യങ്ങള്‍ വെള്ളം ഒഴുകന്ന ചാലില്‍ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും നാട്ടുകാര്‍ ആരോപിച്ചു. കൊല്ലങ്കോട് ടൗണില്‍ ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ മലിനജലം റോഡിലൂടെ ഒഴുകി മലിനമായി തീര്‍ന്നു.എലവഞ്ചേരി പഞ്ചായത്തില്‍ പനന്തുറുവ വട്ടേക്കാട് കാറ്റിലും മഴയിലും കിട്ട ജാനു ദമ്പതികളുടെ വീട് തകര്‍ന്നു.അസുഖം ബാധിച്ച് കിടപ്പിലായ ഇവരുടെ വീട് തകര്‍ന്നത് വാര്‍ദ്ധക്യത്തില്‍ വീണ്ടു വേദനയിലാക്കി. തിമര്‍ത്തു പെയ്ത മഴ വെള്ള പ്രളയം ഉണ്ടാക്കിയതോടൊപ്പം കാറ്റില്‍ കനത്ത നാശനഷ്ടവും വരുത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: