വടക്കഞ്ചേരി : കുതിരാന്‍ തുരങ്കനിര്‍മ്മാണം, നാട്ടുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
ദേശീയ പാതയിലെ തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട്നാട്ടുകാരുടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരഭിച്ചത്. സമരക്കാര്‍ തുരങ്ക മുഖത്ത് കഞ്ഞി വച്ച് കുടിച്ച് കുത്തിയിരിപ്പ് നടത്തി.
ഇതിനിടെ ബുധനാഴ്ച പകല്‍ ഒരു മണിയോടു കൂടി പോലീസിന്റെ സഹായത്തോടെ ദേശീയപാത അധികൃതര്‍ പോലീസിന്റെ സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പതോളം പേര് ചേര്‍ന്ന് പണി തടസ്സപ്പെടുത്തി.
പോലീസ് മധ്യസ്ഥത ചര്‍ച്ച നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. തങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിച്ചെങ്കില്‍ മാത്രമേ സമരപരിപാടികള്‍ നിര്‍ത്തുകയുള്ളൂ എന്നാണ് സമരക്കാര്‍ പറയുന്നത്.
കുതിരാനില്‍ തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിക്കുമ്പോള്‍ സമീപത്തെ വീടുകളിലേക്ക് തെറിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കുതിരാന്‍ തുരങ്ക നിര്‍മ്മാണം പൂര്‍ണ്ണമായി നിര്‍ത്തിവച്ചത്. ചൊവ്വാഴ്ച എ.ഡി.എം.ഉള്‍പ്പെടെയുള്ളവര്‍ സ്ഥലതെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന് തയ്യാറായിട്ടില്ല.
നഷ്ടപരിഹാരത്തിനു പുറമേ കോടതി വിധിക്ക് വിധേയമായി മാത്രമേ പാറ പൊട്ടിക്കാന്‍ സമ്മതിക്കുകയുള്ളൂ എന്നതാണ് സമരക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: