ഒറ്റപ്പാലം: പോലീസ് സ്റ്റേഷന് തൊട്ടടുത്തായി ബസ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷന് പരിസരവും സാമൂഹ്യ വിരുദ്ധരുടെ പ്രധാന താവളമാകുന്നു.
കഞ്ചാവ് ,മറ്റ് ലഹരി ഉല്പന്നങ്ങളുടെ വില്‍പ്പന, ഭീഷണി പെടുത്തി പണം തട്ടല്‍, മറ്റ് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ പരിസരങ്ങളില്‍ നിര്‍ബാധം അരങ്ങേറുന്നു.
രാത്രി കാലങ്ങളില്‍ ഭീതി വിതക്കുകയാണു ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍.റെയില്‍വേ സ്റ്റേഷന് പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വികാരകേന്ദ്രമായി മാറി. ഇരുട്ട് വീണാല്‍ ഇവരെ പേടിച്ച് യാത്രക്കാര്‍ക്ക് വഴി നടക്കുക പ്രയാസമാണു. റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി പുറത്തു കടക്കുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തിപണം അപഹരിക്കാന്‍ ശ്രമിച്ച ഗുണ്ടാവിളയാട്ടങ്ങളെക്കുറിച്ചും പരാതി ഉയരുന്നുണ്ട്. രാത്രി തീവണ്ടി കയറാന്സ്റ്റേഷന് പരിസരത്തു എത്തി ചേരുന്ന യാത്രക്കാരെയും വാഹന ഡ്രൈവര്‍മാരെയും ഭീഷണി പെടുത്തിയ സംഭവങ്ങളുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ക്രിമനലുകള്‍ അരങ്ങ് വാഴുമ്പൊഴും ഇതിനെതിരെ ശക്തമായ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപും ഉയരുന്നുണ്ട്.
പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു വിളിപ്പാടകലെ മാത്രമാണുനഗരത്തിന്റെ പ്രധാന മേഖലകളായ റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്റ് പരിസരവും.രാത്രി കാലപെട്രോളിംഗ് നടത്തിസാമൂഹ്യ വിരുദ്ധരെ പിടികൂടുന്നതിനു പോലീസ് തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്. ഗുണ്ടാലിസ്റ്റില്‍ പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ചിലരക്കെം ഈ പരിസരങ്ങളില്‍ രാത്രി കാലങ്ങളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതായാണു പരാതി.
നിരവധി തവണ പോലീസിനുപരാതി നല്‍കിയിട്ടും അനങ്ങാപറ നയം സ്വീകരിച്ച പോലീസ് നടപടിയോടു ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
ഒറ്റപ്പാലം നഗരത്തിലെ ക്രിമിനല്‍ വാഴ്ച സംബന്ധിച്ചം പോലീസിന്റെ അനാസ്ഥ സംബന്ധിച്ചും ഒറ്റപ്പാലത്തെ സാമൂഹ്യസന്നദ്ധ സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പാലക്കാട് എസ്.പി.ക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്നു ഒറ്റപ്പാലം പോലീസിനോടു ഇതു സംബന്ധമായ വിശദീകരണം ഉന്നതതലങ്ങളില്‍ നിന്നും ആവിശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇതേ തുടര്‍ന്നാണു കഴിഞ്ഞ ദിവസം മുതല്‍ ഒറ്റപ്പാലം പോലീസ് ചെറുവിരല്‍ അനക്കാന്‍ തുടങ്ങിയത്.ആദ്യനീക്കത്തില്‍ തന്നെ ബസ് സ്റ്റാറ്റുപരിസരത്തു നിന്നും നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലാവുകയും ചെയ്തു. പോലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സമാനമായ സംഭവങ്ങളില്‍ നിരവധി പേര് നേരത്തെ തന്നെ കുടുങ്ങുമായിരുന്നു.
ട്രയിനില്‍ നികുതി വെട്ടിച്ച് തമിഴ്നാട്ടില്‍ നിന്നും മറ്റും ട്രയിനില്‍ കടത്തി കൊണ്ടുവരുന്ന ഇലക്ട്രോണിക്,ഇലക്ട്രിക്കല്‍ ബേക്കറി തുടങ്ങിയ ഉല്പന്നങ്ങള് പുറത്തെത്തിച്ച് വിപണനം നടത്തുന്ന മാഫിയാ സംഘങ്ങളും ഒറ്റപ്പാലത്ത് സജീവമാണ്.
പോലീസിന്റെ നിഷ്ക്രിയത്വം നഗരത്തില്‍ ഇത്തരംസാമൂഹ്യ വിരുദ്ധരുടെ വളര്‍ച്ചക്കു കാരണമാകുന്നു എന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: