മാനന്തവാടി: നബാര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാതല ജലദിനാഘോഷം മാനന്തവാടിയില്‍ സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ 4 താലൂക്കുകളില്‍ നിന്നും ഉള്ള 75 നബാര്‍ഡ് ഫാം ക്ലബ് അംഗങ്ങള്‍ ജലദിനാഘോഷത്തില് പങ്കെടുത്തു. ഇതോടനുബന്ധിച്ച് സെമിനാര്‍, പൊതുസമ്മേളനം എന്നിവയും നടത്തി. മാനന്തവാടി ഡബ്ലിയു.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ജലദിനാഘോഷം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന് ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജില്ലാ മാനേജര്‍ എന്‍.എസ് സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡബ്ലിയു.എസ്.എസ് ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളില്‍, പ്രോഗ്രാം ഓഫീസര്‍ ജോസ് പി.എ, ഫാംഫെഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലില്ലി, പ്രോഗ്രാം കോഓഡിനേറ്റര്‍ തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശില്പശാലയ്ക്ക് എന്‍.ജെ ചാക്കോ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: