പട്ടാമ്പി : ആറങ്ങോട്ടുകര, പട്ടാമ്പി, ചെറുതുരുത്തി മേഖലയില്‍ ഇന്നലെ ഉണ്ടായ ഭൂചലനം ശക്തമായി. ഇന്നലെ ഉച്ചക്ക് പതിനൊന്നേമുക്കാലോടെയാണ് ശക്തമായ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടത്.20 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ ഭൂചലനം നിലനില്ക്കുന്നു.
ഇടക്കാലത്ത് അല്‍പ്പം ശമനമുണ്ടായെങ്കിലും ഇന്നലെ ഉണ്ടായത് ശക്തമായ തരത്തിലുള്ള ചലനമായിരുന്നു. നിളാതീരത്തോട് ചേര്‍ന്ന തിരുമിറ്റക്കോട്, തൃത്താല, നാഗലശ്ശേരി, പട്ടാമ്പി തുടങ്ങിയ പ്രദേശങ്ങളില്‍ കുലുക്കവും മുഴക്കവും ഉണ്ടായി.
ഓടുകളും, പാത്രങ്ങളും, അലമാരകളും കുലുങ്ങി. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും, വിറയലും ഉണ്ടായി. നാള് നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചയ്തിട്ടില്ല. സാധാരണയില്‍ കവിഞ്ഞ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്.ഇതിന്റെ തീവ്രത അറിയാന്‍ പരിസരത്തൊന്നും സംവിധാനമില്ല.ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരിയില്‍ സ്ഥാപിച്ചിരുന്ന ഭൂചലനമാപിനി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നും മാറ്റിയിരുന്നു.
ഇവിടെ ഒരു കെട്ടിടം ഇതിനായി ഉണ്ടായിരുന്നത് ഇപ്പോള്‍ ഉപയോഗശൂന്യമാണ്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തൃശ്ശൂര്‍ ജില്ലയിലെ തലശ്ശേരി, ദേശമംഗലം മേഖലയാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് ഇവിടെ പ്രകൃതിയുമായി ബന്ധപ്പെട്ട് പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും അതൊന്നും തന്നെ പ്രവൃത്തിയില്‍ കൊണ്ടുവരികയുണ്ടായില്ല.
ഭാരതപ്പുഴയിലെ മണലെടുപ്പും, കുന്നുകളിലെ കോറിഘനനവുമൊക്കെ ഭൂചലനത്തിന് ശേഷവും ഇവിടെ തുടര്‍ന്ന് പോന്നു. അത് മൂലം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡിസമ്പര്‍ മാസങ്ങളിലാണ് കൂടുതലായും ഈ മേഖലയില്‍ ഭൂചലനം ഉണ്ടാവാറ്.
ഈ മേഖലയില്‍ ഭൂചലനം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന് മാര്‍ പറയുന്നത്. എന്നാല്‍ ഈ മേഖലയിലെ ഭൂചലനം തള്ളിക്കളയാനാവില്ലെന്നാണ് മറ്റ് സ്ഥലങ്ങളിലെ പഠനങ്ങള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: