പാലക്കാട്: വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നതിന് മെയ് 15 മുതല്‍ യൂസര്‍ ഫീസ് ഈടാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. മാസം നാലായിരം രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ പാസ്റ്റിക് പരിപാലന ഫീസായി നഗരസഭക്ക് ലഭിക്കും. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമപ്രകാരമാണ് പുതിയ നടപടി. സാധനങ്ങള്‍ 50 മൈക്രോണില്‍ കുറയാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളു.സാധനങ്ങള്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ വിതരണം ചെയ്യുന്ന വ്യാപാരികളും,തെരുവ് കച്ചവടക്കാരും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ മുടങ്ങിയതിന് കാരണം ടാര്‍ ലഭിക്കാത്തതിനാലെന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.സുനില്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മാറി മാറി ഉത്തരവിറക്കിയതിലൂടെ ടാര്‍ ലഭിക്കുന്നത് വൈകിയെന്നും സുനില്‍ വ്യക്തമാക്കി. ആവശ്യമായ ടാറിനുവേണ്ട തുക അടച്ചിട്ടുണ്ടെന്നും അതു ലഭിക്കാനുള്ള വരിയിലാണ് നഗരസഭയെന്നും അദ്ദേഹം പറഞ്ഞു. ജലസേചന പൈപ്പുകള്‍ പൊട്ടലുകള്‍ ഉള്‍പ്പെടെ നിരവധി പരാതി ലഭിച്ചിട്ടും ജലഅതോറിറ്റി ഇടപെടുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. ഇതു സംബന്ധിച്ച് അടിയന്തിര യോഗം വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്റ് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഡുകളിലേക്ക് അനുവദിച്ച വികസന ഫണ്ടായ 20 ലക്ഷം രൂപയില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ അടുത്ത വര്‍ഷം അധികമായി നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അറിയിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഡുകളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച പട്ടിക ഉടന്‍ സമര്‍പ്പിക്കണമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. മത്സ്യമാര്‍ക്കറ്റില്‍ തെര്‍മോകോള്‍ മാലിന്യം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. വാര്‍ഡുകളില്‍ കേടുവരാത്ത അഴുക്കുചാലുകള്‍ വീണ്ടും വീണ്ടും നവീകരിക്കുക, കേടുപാടില്ലാത്ത റോഡുകള്‍ വീണ്ടും ടാര്‍ ചെയ്യുക തുടങ്ങിയ പ്രവൃത്തികള്‍ അനുവദിക്കില്ല. പിഎംഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏപ്രില്‍ 20ന് അദാലത്ത് സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
യോഗത്തില്‍ കൗണ്‍സിലര്‍മാരായ എവി.നടേശന്, പി.സ്മിതേഷ്, എം.സുനില്‍, ഭവദാസ്, മണി, സെയ്തലവി, ഹബീബ,ചെമ്പകം,കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: