കഞ്ചിക്കോട്: പുതുശ്ശേരി പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാല വ്യവസായ മേഖലയും ജനവാസകേന്ദ്രവും ഉള്‍പ്പെടുന്ന പാറപ്പിരിവിലേക്കു മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുവമോര്‍ച്ച പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍. ഷണ്മുഖന് ഉദ്ഘാടനം ചെയ്തു.
മദ്യവില്പനശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്നും ബന്ധപ്പെട്ട വിഷയത്തില്‍ പഞ്ചായത്തിനും എക്സൈസിനും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാറപ്പിരിവില് നിന്നാരംഭിച്ച പ്രകടനം സത്രപ്പടി ജംഗ്ഷനില്‍ അവസാനിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദീപക് അധ്യക്ഷതവഹിച്ചു. എന്‍. കിഷോര്‍, രഞ്ജിത്ത്, സുഭാഷ്, ശ്രീജിത്ത്, വി. ശശി, മുകേഷ്, ജയകുമാര്‍, രാധേഷ്കുമാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: