മാനന്തവാടി : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാപാർട്ടിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി മാനന്തവാടി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ്ണ സംഘടിപ്പിച്ചു. ബസ്സ്സ്റ്റാന്റ് പരിസരത്ത് നടത്തിയ ധർണ്ണ നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് കെ.എം.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്റ് എം.ആർ.മനോജ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് കണ്ണൻകണിയാരം,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലതാബാബു, അഖിൽപ്രേം.സി.,രജിതാഅശോകൻ സായാഹ്നധർണ്ണ നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് കെ.എം.ബാഹുലേയൻ ഉദ്ഘാടനം ചെയ്യുന്നു
മനോജ് എ.എ.തുടങ്ങിയവർ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: