പാലക്കാട്: നഗരത്തില്‍ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കന്തറ മനക്കല്‍തൊടി ദിനേശ് എന്ന സ്കോര്‍പിയോ ഗിരീഷിനെയാണ് (27)ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്.രഞ്ജിത്തും സംഘവും ഇന്നലെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. ദിനേഷിനെതിരെ നേരത്തെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ട്.
ഞായറാഴ്ച രാത്രി മദ്യപിച്ച് അപകടകരമായ രീതിയില്‍ ബൈക്കോടിച്ച സംഘം പോലീസുകാരെയും മുന്‍ കൗണ്‍സിലര്‍ യു.ശബരിയെയും ആക്രമിച്ചത്. രാത്രി ബൈക്കില്‍ റോന്ത് ചുറ്റുന്നതിനിടെ അമിതവേഗതയില്‍ ബൈക്കോടിച്ചിരുന്ന മദ്യപിച്ച സംഘത്തെ കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.മഹേഷ്(32), കെ.അരുണ്‍(29) എന്നിവര്‍ തടഞ്ഞപ്പോഴാണ് അക്രമത്തിനിരയായത്.
ഇവിടെ നിന്ന് കടന്നുകളയുന്നതിനിടെ മുന്‍ കൗണ്‍സിലര്‍ യു. ശബരിയെയും കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ് പോലീസ് ഉദ്യോഗസ്ഥരായ മഹേഷ്, അരുണ്‍ എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ഗിരീഷിന് പുറമെ നായ സുര എന്ന സുരേഷും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഒളിവിലായ ഇയാളെ പോലീസ് അന്വേഷിച്ച് വരുകയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഗുണ്ടകളുടെ അക്രമത്തില്‍ യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജന.സെക്രട്ടറി യു.ശബരിക്ക് പരിക്കേറ്റ സംഭവത്തില്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.സംസ്ഥാന പ്രസിഡന്റ് എന്‍.എച്ച്. കാജാഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എന്‍.മണികണ്ഠന്,ഷിബു, അംബു രാജാക്കാട്, അനില്‍ വര്‍ഗീസ്,കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട്: കഴിഞ്ഞദിവസം അര്‍ദ്ധരാത്രി നഗരത്തിലെ ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വസ്ത്രാലയത്തിനു തീയിട്ട കേസില്‍ മൂന്നു പേര് അറസ്റ്റില്‍.മൂത്താന്തറ ശ്രീരാമപാളയം വെള്ള ഗിരീഷ്(30), മൂത്താന്തറ അരയക്കുളം കാക്ക വിഷ്ണു(23), വടക്കന്തറ കറുകോടി പാപ്പു എന്ന ഗണേഷന് (23) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. മണ്ണെണ്ണ നിറച്ച കുപ്പി കടയിലേക്കെറിഞ്ഞാണു തീപിടിത്തമുണ്ടായത്. കടയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ സെക്യൂരിറ്റിയാണ് അഗ്നിശമനശേനയെ വിവരം അറിയിച്ചു.
പാലക്കാട് : എകോപന സമിതി സംസ്ഥാനസമിതിയംഗംവും പാലക്കാട് മണ്ഡലം പ്രസിഡന്റും മേലാമുറി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ യു.ശബരിക്കുനേരെയുണ്ടായ അക്രമണത്തിലും, ടി.ബി.റോഡിലെ സരള ടെക്സ്റ്റൈല്‍സിന് നേരെയുണ്ടായ തീവെപ്പിലും, പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ടൗണില്‍ പ്രകടനവും, യോഗവും നടത്തി.
മേലാമുറിയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം എകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.
ടൗണിലെ ഗുണ്ടാവിളായാട്ടം അവസാനിപ്പിക്കാന്‍ പോലീസ് കര്‍ശനനടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു മാത്രമല്ല വ്യാപാര സ്ഥാപനങ്ങള്‍, ഉടമകള്‍ എന്നിവര്‍ക്കുനേരെ നിരന്തരം അക്രമം ഉണ്ടായിട്ടും പോലീസ് നടപടി എടുക്കാത്തതാണ് അക്രമത്തിന് കാരണമാകുന്നത്.
പോലീസിന്റെ അനാസ്ഥയില്‍ സമിതി ശക്തമായി പ്രതിഷേധിച്ചു. ജനറല്‍സെക്രട്ടറി പി.എം.എം.ഹബീബ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ യു.എം.നാസര്‍, ജി.ഗോപി, കെ.ഗോകുല്‍ദാസ്, എം.കുമാരന്, സി.ഗുരുവായൂരപ്പന്, ഉണ്ണികണ്ണന്, കബീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: