പാലക്കാട്: കേരളത്തിന്റെ ജലാവകാശം സംരക്ഷിക്കുന്നത്തിനു വേണ്ടിയും, അന്തര്‍ സംസ്ഥാന ജലക്കരാര്‍ പ്രകാരംപറമ്പിക്കുളം ആളിയാറില്‍ നിന്നും കേരളത്തിന് കിട്ടേണ്ട വെള്ളം വാങ്ങിച്ചെടുക്കാന്‍ സര്‍ക്കാരും, ഉദ്യോഗസ്ഥരും വീഴ്ച്ച വരുത്തുന്ന നടപടികളിലും പ്രതിക്ഷേധിച്ച് ജലാവകാശ സമരസമിതിയുടെ നേതൃത്വത്തില്‍ ലോകജലദിനമായ 22ന് ബുധനാഴ്ച്ച ജില്ലാ കലക്ടറേറ്റിന് മുന്നില്‍ ജലാവകാശ സമരജ്വാല സംഘടിപ്പിക്കുമെന്ന് ചെയര്മാന് അഡ്വ .എസ് .കൊച്ചുകൃഷ്ണനും ,വര്‍ക്കിംഗ് ചെയര്മാന് വിളയോടി വേണുഗോപാലും അറിയിച്ചു.
കേരളനിയമസഭ കമ്മിറ്റി കണ്ടെത്തിയതും നിയമസഭ അംഗീകരിച്ചതുമായ ആറ് കരാര്‍ ലംഘനങ്ങളും ,29 പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ രണ്ടു പതിറ്റാണ്ടുകളായി മാറി,മാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു നടപടികളും സ്വീകരിക്കാത്തതിനാല്‍ കേരളത്തിലെ പുഴകളും,നദീതടങ്ങളും വരണ്ടു കുടിവെള്ളത്തിന് പോലും വെള്ളമില്ലാതെ ജനങ്ങള്‍ നരകിക്കുന്നു.
ഈ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനാണ് ജലദിനത്തില്‍ സമരപരിപാടി നടത്തുന്നത്. ബിജെപി സംസ്ഥനാ ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, മുന്‍മന്ത്രിമാരായ വി .സി.കബീര്‍, ബിനോയ് വിശ്വം, കുട്ടി അഹമ്മദ്കുട്ടി,മുന്‍എംപി എന്‍.എന്‍.കൃഷ്ണദാസ് ,ഡോ.പി.എസ് .പണിക്കര്‍ ,ഡോ.പി.മുരളി തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: