കൽപ്പറ്റ: വയനാട് ജില്ലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ക്രൂര പീഡനത്തിന് ഇരയായ സംഭവത്തിൽ സംഭവസ്ഥലം സന്ദർശിക്കുകയോ ഒരു പ്രതികരണം പോലും രേഖപ്പെടുത്തുകയോ ചെയ്യാത്ത സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ രാജിവെക്കണമെന്ന് ബി.ജെ.പി ജില്ലക്കമ്മിറ്റി ആവശ്യപ്പെട്ടു. ഇരകൾക്ക് സംരക്ഷണം നൽകേണ്ട വനിത കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങൾ ആരുടെയൊക്കെയോ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. വയനാട്ട്കാരിയായ വനിത കമ്മീഷൻ അധ്യക്ഷ വയനാട്ടിലെ പെൺകുട്ടികളുടെ സംരക്ഷണം പോലും ഉറപ്പ് വരുത്താത്തത് പ്രതിഷേധാർഹമാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡണ്ട് സജി ശങ്കർ അധ്യക്ഷത വഹിച്ചു.,പി.ജി ആനന്ദ് കുമാർ, കെ.മോഹൻദാസ്, കെ.എം പൊന്നു, കെ.ശ്രീനിവാസൻ ,കേശവനുണ്ണി പി.കെ, തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: