ചേര്‍പ്പ്: തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഇരുപത്തഞ്ചോളം വരുന്ന സേലം ഭക്തര്‍ ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേവനത്തിലൂടെ സമര്‍പ്പണം നടത്തി. രണ്ടുദിവസത്തെ സേവനമായിരുന്നു അവരുടെ സമര്‍പ്പണം. ക്ഷേത്രത്തിലെ വിവിധതരം വിളക്കുകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍, ദീപസ്തംഭങ്ങള്‍, കലശക്കുടങ്ങള്‍, കുഞ്ഞുവിളക്കുകള്‍, പറകള്‍, ആലിലവിളക്ക്, ക്ഷേത്രസോപാനം, ബലിക്കല്ലുകള്‍, നമസ്കാര മണ്ഡപത്തിലെ തൂണുകള്‍, പിച്ചളപൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകള്‍, ഗോപുരത്തിലെ തൂണുകള്‍, തൃപ്പടികള്‍, ചുറ്റമ്പല വാതിലുകള്‍ തുടങ്ങിയവ വൃത്തിയാക്കി സ്വര്ണവര്ണമാക്കി ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും ക്ഷേത്രനടപ്പുരയും മനോഹരമാക്കി.
വിദ്യാര്‍ത്ഥികളും, അധ്യാപകരും, സര്‍ക്കാര്‍ ജീവനക്കാരും വ്യവസായികളും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരും അടങ്ങുന്ന സംഘത്തില്‍ സ്ത്രീകളും കുട്ടികളുമായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇവര്‍ ആറാട്ടുപുഴ ക്ഷേത്രത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: