പാലപ്പിള്ളി : ചക്കിപ്പറമ്പില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം പുലിയിറങ്ങി പശുവിനെ കൊന്നു.
കല്ലേരി കുഞ്ഞീരിയുടെ നാലു വയസ്സ് പ്രായമുള്ള പശുവിനെയാണ് കൊന്നത്.പാഡിക്ക് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരും വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായിയും സ്ഥലം സന്ദര്‍ശിച്ചു.മൃഗഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ചക്കിപ്പറമ്പ് ആദിവാസി കോളനി ഉള്‍പ്പെടെയുള്ള പ്രദേശത്താണ് പുലി ഇറങ്ങിയിരിക്കുന്നത്.
ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങി പശുവിനെ കൊന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: