പാലക്കാട്: കഞ്ചിക്കോട് കഴിഞ്ഞ 17 വര്‍ഷമായി ജലചൂഷണം നടത്തുന്ന പെപ്സി കമ്പനി എന്നെന്നേക്കുമായി അടച്ചു പൂട്ടുക, പരിസ്ഥിതി പുനര്‍സ്ഥാപനം കൈവരിക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകോണ്ട് ദേശീയഹരിതസേനയുടെ ആഭിമുഖ്യത്തില്‍ 22ന് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തും.
ജില്ലാ കലക്ടറുടേയും ദുരന്തനിവാരണ സമിതിയുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് കമ്പനി ഉല്പാദനം നടത്തുന്നതും, ഉല്പന്നങ്ങള് വില്‍ക്കുന്നതും. എക്കോ ക്ലബ് അംഗങ്ങളും ഇതില്‍ പങ്കെടുക്കും.എന്‍ജിസി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.പിഎസ്.പണിക്കര്‍, സഹ കോര്‍ഡിനേറ്റര്‍മാരായ കെ.അജിത്, എന്‍.പ്രതാപന്, എന്‍.ആര്. സുബ്രഹ്മണ്യന് എന്നിവര്‍ ലേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: