അഗളി: അട്ടപ്പാടിയുടെ വ്യാപാര സിരാ കേന്ദ്രമായ ഗൂളിക്കടവില്‍ തണല്‍ മരങ്ങള്‍, വികസനത്തിന്റെയും സൗന്ദര്യവത്കരണത്തിന്റേയും പേരില്‍ മുറിച്ച് നീക്കുന്നു.
വികസിത രാഷ്ട്രങ്ങളില്‍ മരം വച്ച് പിടിപ്പിക്കുകയും നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ്, മരം ലോബിക്കായി പ്രാദേശിക ഭരണകൂടത്തിന്റെ ഈ കാടന്‍ നടപടി. തുച്ഛമായ പണത്തിന് ലേലം കൊണ്ട ശേഷമാണ് മരം ലോബി മരങ്ങള്‍ മുറിച്ച് മാറ്റുന്നത്.
റോഡ് വികസനത്തിനായി ഇനിയും ധാരാളം മരങ്ങള്‍ മുറിച്ച് മാറ്റുമെന്നാണ് ലഭിച്ചിരിക്കുന്ന അറിവ്.ഇത്തരം ഹീന കൃത്യങ്ങള്‍ക്ക് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ എല്ലാ വിധ ആശീര്‍വാദങ്ങളും ഉണ്ട്.
മഴ കിട്ടാതെയും കുടി വെള്ളം കിട്ടാതെയും വലയുന്ന അട്ടപ്പാടി നിവാസികളുടെ മുറിവിന് മുകളില്‍ ഉപ്പ് പുരട്ടുകയാണ് ഇവിടെ സജീവമായിരിക്കുന്ന മരം റിസോര്‍ട്ട് മാഫിയകള്‍.
ഇതിനെതിരേ ഈ മാസം 21 ന് വനദിനത്തില്‍ അനുശോചനയോഗവും ബദല്‍ വൃക്ഷത്തൈ വച്ച് പിടിപ്പിക്കലും ഉണ്ടാകും എന്ന് അട്ടപ്പാടിയിലെ പരിസ്ഥിതി സംരക്ഷക സംഘടനയായ വരഗയുടെ സെക്രട്ടറി അഭിലാഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: