കൊല്ലങ്കോട്: ഗോവിന്ദാപുരത്ത് സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ പരിശോധന കേന്ദ്രം ് ഉണ്ടായിട്ടും കള്ളക്കടത്ത് വാഹനങ്ങള്‍ നിര്‍ബാധം ഒഴുകുന്നു.തമിഴ്നാട് ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാനാണ് ഈ ചെക്ക്പോസ്റ്റ്.
ഇതിലൂടെയാണ് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ കടന്നു പോകുന്നതായി പറയുന്നത്.ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വാഹനങ്ങളുടെ പോക്ക്. ഇവരെ സഹായിക്കാന്‍ കൃത്രിമ ബില്‍ ഉണ്ടാക്കി വാഹനങ്ങള്‍ക്ക് നല്കുന്ന സംഘവും ചെക്ക് പോസ്റ്റിന് സമീപത്തായി നിലകൊള്ളുന്നു. ഈ രണ്ടു വിഭാഗക്കാരുടെയും ഒത്താശയോടെയാണ് നികുതി വെട്ടിച്ച് വാഹനങ്ങള്‍ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്നത്.
ഇന്നലെ രാവിലെ ആറ് മണിക്ക് കൊല്ലങ്കോട് പോലീസ് നടത്തിയ വാഹന പരിശോധനയില്ചെക്ക് പോസ്റ്റ് വഴി വന്ന മിനിലോറിയില്‍ മതിയായ രേഖകള്‍ ഇല്ലാതെയും അമിതഭാരം കയറ്റിയ നിലയില്‍ വാഹനത്തെ ബംഗ്ലാവ് മേട്ടില്‍ വെച്ച് പിടികൂടിയിരുന്നു.
വാണിജ്യ വകുപ്പ് ഇന്റലിജന്‍സ് സ്ക്വാഡ് 2 ന് കൈമാറി 41600 രൂപ പിഴ ഈടാക്കി. ഗോവിന്ദാപുരത്ത് വാണിജ്യ വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു എക്സൈസ് വകുപ്പ് കൊല്ലങ്കോട് പോലീസിന്റെ ഔട്ട് പോസ്റ്റ് എന്നിവ പരിശോധനയ്ക്കുണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുമ്പേ എക്സൈസ് വകുപ്പിന് കണ്ടയിനര്‍ ക്യാബ് നല്കി നിലവിലുള്ള സ്ഥലത്തു നിന്നും അര കിലോമീറ്റര്‍ മാറ്റി സ്ഥാപിച്ചു.
പോലീസിനെ നില്ക്കുവാനോ ഇരിക്കയാനോ സൗകര്യമില്ലാത്ത ഗോവിന്ദാപുരം പാലത്തിന് സമീപം മാറ്റി സ്ഥാപിച്ചു. വെയിലത്തും മഴ വന്നാലും സ്വകാര്യ പീടികയുടെ മുന്നില്‍ നില്ക്കക്കണ്ട സ്ഥിതിയാണ് പോലീസിനുള്ളത്. ഈ രണ്ടു വകുപ്പുകളും വാണിജ്യ വകുപ്പ് പരിശോധന വിഭാഗത്തിന്റെ കെട്ടിടത്തില്‍ നിന്നും മാറിയതോടെ കള്ളക്കടത്ത് വാഹനങ്ങള്‍ക്ക് വ്യാജബില്‍ നല്കി കടത്തിവിടുന്ന സംഘവും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ഒരുമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ലക്ഷങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: