ചെര്‍പ്പുളശ്ശേരി: തൂത വീട്ടിക്കാട് തുടങ്ങാനിരിക്കുന്ന ക്രഷറിന് മുനിസിപ്പാലിറ്റി നല്കിയ എന്‍ഒസി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി തൂതയില്‍ സത്യഗ്രഹസമരം സംഘടിപ്പിച്ചു.
ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡണ്ട് എം.പി.സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സമാപന യോഗം ജില്ല ജനറല്‍ സെക്രട്ടറി കെ.വി.ജയന് ഉദ്ഘാടനം നിര്‍വഹിച്ചു. ബൂത്ത് പ്രസി.വി.ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി കെ.രാജു, മണ്ഡലം ജന സെക്രട്ടറി പി.ജയന്, മുനിസിപ്പല്‍ ജന.സെക്രട്ടറി പി.ജയപ്രകാശ്, സജീഷ് വീട്ടിക്കാട്, പ്രജീഷ്, കെ.വിനീഷ്, കെ.മോഹന്‍ദാസ്,പി.ഉണ്ണികൃഷ്ണന് പി.വിപിന്‍,എം.സജീവ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: