പാലക്കാട്:പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകള്‍ ഉപയോഗിച്ചു ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പാലക്കാട് ഡിവിഷനിലെ 40 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു.
പ്രധാന സ്റ്റേഷനുകള്‍ക്കു പുറമേ വയനാട്,മലപ്പുറം കേന്ദ്രങ്ങളിലും,കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാറ്റ്ലൈറ്റ് കേന്ദ്രങ്ങളിലും എട്ട് പാര്‍സല്‍ ഓഫീസുകളിലും മെഷീന് ഇതിനോടകം സൈ്വപ്പിംഗ് മെഷീന് സ്ഥാപിച്ചു.
മംഗളൂരു സെന്‍ട്രല്‍, കാസര്‍കോട്,പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി,മാഹി,വടകര, ഫറോക്ക്, തിരൂര്‍, ഷൊര്‍ണൂര്‍ ജംക്ഷന്, അങ്ങാടിപ്പുറം,ഒറ്റപ്പാലം, പാലക്കാട് ജംക്ഷന്, പാലക്കാട് ടൗണ്‍ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളിലും നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, പഴയങ്ങാടി, കണ്ണപുരം, വളപട്ടണം,കൊയിലാണ്ടി, വള്ളിക്കുന്ന്, പരപ്പനങ്ങാടി,താനൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, നിലമ്പൂര്‍ റോഡ്, വാണിയമ്പലം എന്നി സ്റ്റേഷനുകളിലെ ബുക്കിങ് കേന്ദ്രങ്ങളിലുമാണ് നിലവില്‍ സൗകര്യമുള്ളത്.
ഇതിനു പുറമെ മംഗളൂരു ജംക്ഷന്, മംഗളൂരു സെന്‍ട്രല്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്, പാലക്കാട് ജംഗ്ഷന് എന്നീ സ്റ്റേഷനുകളിലെ പാഴ്സല്‍ ഓഫിസുകളിലും സ്വൈപ്പിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: