ഒറ്റപ്പാലം: നഗരസഭ പരിധിക്കുള്ളില്‍ പാലപ്പുറം ചക്കാലക്കുണ്ട് ബോംബെ കോളനി നിര്‍മ്മാണത്തില്‍ വന്‍ തട്ടിപ്പ് നടത്തി 36ഓളം മലയാളി കുടുംബങ്ങള്‍ വഞ്ചിക്കപ്പെട്ടതായി പരാതി.
മുംബൈ വാസികളായ 36 ഓളം പേരാണ് നാട്ടിലൊരൂ വീടെന്ന സ്വപ്നത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടത്. യോഗ്യതയുള്ള ആര്‍ക്കിടെക്കിന്റെ സേവനം ഉറപ്പാക്കാതെ തെറ്റായതും അശാസ്ത്രീയവുമായ വൈദ്യുതി കണക്ഷനും, കുടിവെള്ള കണക്ഷനും നല്കി ഹൗസിംഗ് കോളനി നിര്‍മ്മാണത്തില്‍ തട്ടിപ്പ് നടത്തിയതായി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സമയപരിധിക്കുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്ത്തീകരിക്കാഞ്ഞതിനാല് തങ്ങള്‍ തന്നെ നേരിട്ടു നിര്‍മ്മാണം നടത്തുകയായിരുന്നുയെന്നും ഇവര്‍ വിശദീകരിച്ചു. കോളനിയിലെ 46 വീടുകളില്‍ 30ല്‍പരം വീടുകളുടെ നിര്‍മാണം നടന്നതു നഗരസഭയുടെ അനുമതി വാങ്ങാതെയാണ്. ഇതില്‍ രണ്ടുവീടുകള്‍ക്കു 2012ല്‍ ലഭിച്ചിരുന്ന അനുമതി വ്യാജമായിരുന്നെന്നു പിന്നീടു കണ്ടെത്തുകയും ചെയ്തു.
ഭവന നിര്‍മാണത്തിനു ചുമതലപ്പെടുത്തിയിരുന്നയാള് മുഖേന ലഭിച്ചിരുന്ന കെട്ടിട നിര്‍മാണാനുമതി രേഖ വ്യാജമാണെന്നു തിരിച്ചറിയപ്പെട്ടതിനെ തുടര്‍ന്നു വിജിലന്‍സിനു നല്കിയ പരാതിയില്‍ അന്വേഷണം ഉണ്ടായില്ല.
ഒറ്റപ്പാലം മേഖലയിലെ ചില മലയാളികള്‍ തന്നെയാണ് തട്ടിപ്പിനു ചുക്കാന്‍പിടിച്ചതെന്നും ആരോപണമുണ്ട്.
നഗരസഭയില്‍ നിന്നും കെട്ടിട നിര്‍മ്മാണ അനുമതി യഥാസമയത്ത് അപേക്ഷ നല്കി വാങ്ങിയിട്ടില്ലെന്നും വ്യാജ പെര്‍മിറ്റുകള്‍ ഉപയോഗിച്ചാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പറയുന്നു. ഇതിനെതിരെ വിജിലന്‍സിനു പരാതി നല്‍കിയതായി അറിയിച്ചു. കോടതിയെ സമീപിച്ചാണു ചിലര്‍ അനുകൂല വിധി നേടി സ്വന്തം ചെലവില്‍ വീട് നിര്‍മ്മാണം പൂര്ത്തിയാക്കിയെതെന്നുംബോംബേ കോളനി നിവാസികളുടെ കൂട്ടായ്മ പറയുന്നു.
മുംബൈ നഗരത്തില്‍ വിയര്‍പ്പൊഴുക്കി നേടിയ സമ്പാദ്യമാണു പാലപ്പുറത്തെ ബോംബെ കോളനിയില്‍ വഞ്ചിക്കപ്പെട്ടതെന്നും സി.വിക്രമന്,എ.ഗോപിനാഥന്, സി.ബാലകൃഷ്ണന്, കെ.അചുതല്എന്നിവര് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: