കൊല്ലങ്കോട് : മുതലമട പഞ്ചായത്തിലെ കുറ്റിപാടത്ത് സമ്പുഷ്ടീകരിച്ച വൈക്കോല്ക്കട്ട നിര്‍മ്മാണ യൂണിറ്റിന് സമീപത്തുള്ള അഗ്നിബാധ സമീപവാസികളേയും ജീവനക്കാരേയും ഭയപ്പാടിലാക്കി.
കഴിഞ്ഞ ദിവ സം ഉച്ചയോടെയാണ് സംഭവം.കമ്പനിയുടെ സൂക്ഷിപ്പ് സംഭരണപുരയ്ക്ക് സമീപത്താണ് അഗ്നിപടര്‍ന്നത്. അടുത്തുള്ള കൊയ്തെടുത്ത നെല്‍പ്പാടത്ത് തീയിട്ടത് പടര്‍ന്ന് പിടിച്ചാണ് കമ്പനിക്ക് സമീപം വരെ തീ എത്താന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സമീപവാസികളും ജീവനക്കാരും ചിറ്റൂര്‍ അഗ്നിശമനവിഭാഗയും ഏറെ ശ്രമപ്പെട്ടാണ് തീണച്ചത്. അല്ലാത്തപക്ഷം സൂക്ഷിപ്പ് പുരയിലെ അസംസ്കൃത സാമഗ്രികളും സമീപത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തന യൂണിറ്റും മുഴുവന്‍ അഗ്നിക്കിരയായി കോടികളുടെ നഷ്ടം ഉണ്ടാകുമായിരുന്നു. നിര്‍മ്മാണ യൂണിറ്റിനു സമീപവും സംഭരണ സൂക്ഷിപ്പ്ശാലയുടെ സമീപങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പാഴ്ച്ചെടികളും പുല്ലും ഉടന്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കോടികള്‍ മുതല്‍ മുടക്കി സര്‍ക്കാറിന്റെ കീഴിലുളള കാറ്റില്‍ ഫീല്‍ഡിന്റെ സംയുക്ത സംരംഭമാണ് മുതലമടയിലെ കുറ്റിപ്പാടത്തുള്ള സമ്പുഷ്ടീകരിച്ച വൈക്കോല്ക്കട്ട നിര്‍മ്മാണ യൂണിറ്റ്.
ഒരു പതിറ്റാണ്ടായിട്ടും ഇവിടെ ഉത്പ്പാദനം കാര്യമായി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: