വടക്കഞ്ചേരി: കൊടിക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക തിരുന്നാള്‍ ആറാട്ട് വേലക്ക് തുടക്കമായി. നായര്‍ ദേശത്തിന്റെയും കുന്നേന്കാട് വടക്കെദേശത്തിന്റെയും കവറത്തറ ചതെക്കേദേശത്തിന്റെയും മുള കൂറകള്‍ അതത് ദേശങ്ങളില്‍ നിന്നും തുടങ്ങി ക്ഷേത്രത്തിലെത്തി പ്രദ്ക്ഷിണം നടത്തുകയും ചെയ്തു.
തുടര്‍ന്ന് മേല്‍ശാന്തി എ.ജി.കേശവന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം ദേവി സാന്നിധ്യം വരുത്തിയ വാളും ചിലമ്പും മറ്റു ആടയാഭരണങ്ങളും നായര്‍ ത്തറ ദേശത്തിന്റെ അവകാശികള്‍ക്ക് നല്കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് കൂത്തുവിളക്കിന്റെയും മുളകൂറയുടേയും വാളും ചെണ്ടമേളം നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ദേശമന്ദിലേക്ക് എഴുന്നള്ളിച്ചു. വിവിധ ദേശകമ്മിറ്റി ഊരായ്മ കുടുംബം എന്നിവരുടെ അനുവാദേേത്താടെ ഉത്സവകമ്മിറ്റി രക്ഷാധികാരി വിപി ബാലന്നായര് ദേശമന്ദില്‍ സ്ഥാപിച്ചു. മറ്റു ദേശങ്ങളിലെ മുള കൂറകള്‍ ഭഗവതി ആലിലും വേലമന്ദത്തും സ്ഥാപിച്ചു. തുടര്‍ന്നായിരുന്നു കുമ്മാട്ടി.
പി.ചന്ദ്രന്, പി.ജി.പത്മനാഭന്, എം.ശിവദാസ്, എം.സത്യനാരായണന്, വി.പി.ഉണ്ണി, വി.രാധാകൃഷ്ണന്, എ.വാസുദേവന്‍ നായര്‍, വി.കെ.രതീഷ്കുമാര്‍, കെ.പി.സേതുമാധവന്, കെ.രാജഗോപാലന്‍നായര്‍, വി.പി.ഗോവിന്ദന്‍കുട്ടിനായര്‍ എന്നിവര്‍ നേതൃത്വം നല്കി.
25 വരെ വൈകിട്ട് 7.30ന് കുമ്മാട്ടി ഉണ്ടായിരിക്കും. 26ന് വാസ്തു ഹോമം, തത്വഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവ നടക്കും. 26ന് തിരുതാലി ഘോഷയാത്ര പുഴക്കലിടം രാജസ്വരൂപത്തില്‍ നിന്ന് ക്ഷേത്രത്തിലെത്തും. ആറിന് പഞ്ചവാദ്യത്തിനുശേഷം ഉത്സവത്തിന് കൊടിയേറും. 27,28 നൃത്തനൃത്യങ്ങള്‍,29ന് അശ്വതി കുമ്മാട്ടിക്കുശേഷം ഭക്തിപ്രഭാഷണം, മോഹിനിയാട്ടം,കേരളനടനം എന്നിവക്ക് ശേഷം അശ്വതി കുമ്മാട്ടി കാവുകയറും.
30ന് രാത്രി ഏഴിന് പള്ളിവേട്ട പുറപ്പെടും. 7.30ന് തിരുച്ചെഴുന്നള്ളത്ത്. 31നാണ് ആറാട്ട് വേല. രാവിലെ 6.30ന് പഞ്ചാരി മേളത്തോടുകൂടി ആറാട്ടുപൂജക്ക് ശേഷം എഴുന്നള്ളത്ത്. ഏഴിന് പാട്ട്കൂറയിടും. 11ന് ധ്വജാവരോഹണത്തിനുശേഷം കലശാഭിഷേകം,പ്രസാദഊട്ട്, വൈകിട്ട് നാലിന് കാഴ്ചശീവേലി, അണിനിരക്കല്9ന് കരിമരുന്ന്,10ന് തിരിച്ചെഴുന്നള്ളത്തോടെ വേലക്ക് സമാപനമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: