തിരുനെല്ലി :പാലം പണിയില്‍ വന്‍ അഴിമതി കണ്ടെത്തിയതിനെതുടര്‍ന്ന് നിര്‍മ്മിച്ച ഭാഗങ്ങള്‍ പൊളിച്ചുനീക്കി.നാട്ടുകാരുടെ ശക്തമായപ്രതിഷേധത്തെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ക്രമക്കേട് കണ്ടെത്തിയഭാഗം പൊളിച്ചുനീക്കിയത്.
തിരുനെല്ലി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ തിരുനെല്ലി ക്ഷേത്രം ആശ്രമം സ്കൂള്റോഡിനുകുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ പാര്‍ശ്വഭിത്തികളാണ് ആവശ്യത്തിന് സിമന്റുംമണലും ചേര്ക്കാത്തതിനെതുടര്ന്ന് കൈകൊണ്ട് തൊട്ടാല്‍പോലും അടര്‍ന്നുവീഴാന്‍ തുടങ്ങിയത്.നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒരുദിവസത്തേക്ക് കരാറുകാരന് പണി നര്ത്തിവെച്ചെങ്കിലും പ്രശ്നത്തിന് പരിഹാരംകാണാതെ പ്രവൃത്തി പുനരാരംഭിച്ചതോടെയാണ് നാട്ടുകാരുടെ ശക്തമായ ഇടപെടല്‍ ഉണ്ടായത്.
30ലക്ഷംരൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ കരാര്‍ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത് കാസര്‍ഗോഡ് സ്വദേശിയായ ഫായിസ് എന്നയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: