മാനന്തവാടി: വള്ളിയൂര്‍ക്കാവ് മഹോത്സവത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും ആരംഭിച്ചു. നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ പ്രദീപ ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലേഖാ ദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി ,കൗണ്‍സിലര്‍മാരായ ശ്രീലതാ കേശവന് , മഞ്ജുള അശോകന്, ട്രസ്റ്റി ഏച്ചോം ഗോപി , ആഘോഷ കമ്മിറ്റി പ്രസി ഡന്റ് കമ്മന മോഹനന്, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ കെ.വി. നാരായണന് നമ്പൂതിരി , ഇ.എം. ശ്രീധരന് മാസ്റ്റര്‍, ഡോ. സുരേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. ആദ്യദിനം തന്നെ ആയിരത്തില്‍ പരം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: