കടമ്പഴിപ്പുറം: ഒന്‍പത്ത് കുടുബങ്ങളിലായി മുപത്തിനാല് അംഗങ്ങള്‍ താമസിക്കുന്ന പാളമല ആദിവാസികോളനിയില്‍ കുടിവെള്ളമില്ലാതെ വലയുന്നു.
സ്ക്കൂളില്‍ പോകുന്ന പതിനേഴ് കുട്ടികളും, എട്ടോളം ചെറിയ കുട്ടികളും ഉള്ള കോളനിയിലെക്ക് വേനല്‍ കടുത്തപ്പോള്‍ അരക്കിലോമിറ്ററോളം മലയിറങ്ങിവന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ജലസേചനത്തിനും, കുടിവെള്ളത്തിനുമായി ട്രൈബല്‍ വകുപ്പിന്റെ എട്ടു ലക്ഷം ചിലവില്‍ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ മൂന്ന് വര്‍ഷം മുന്‍പ്പ് കിണര്‍ കുഴിച്ചെങ്കിലും അടിയില്‍ പാറ കാണുകയും നിര്‍മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കോളനിയുടെ അടുത്തുവരെ എത്തിയിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഉപയോഗിച്ച് കുടിവെള്ളം എത്തിക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് പാളമല സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രശ്നത്തില്‍ ഗ്രാമ പഞ്ചായത്ത് ഉടന്‍ പരിഹാരനടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോളനി സന്ദര്‍ശിച്ച ബി.ജെ.പി.പഞ്ചായത്ത് കമ്മറ്റി നേതാക്കളായ ടി.പി.ബാലസുബ്രഹ്മണ്യന്, ബാലകൃഷ്ണന്. എ, എന്‍.കേശവന്, രാഘവന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: