കൂറ്റനാട് : പന്നിയൂര്‍ വരാഹ മൂര്‍ത്തി ക്ഷേത്രത്തിലെ വരാഹ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ലക്ഷദീപം ചരിത്രമായി. പന്നിയൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലക്ഷം ദീപം നടക്കുന്നത്.പന്നിയൂര്‍ ക്ഷേത്ര സേവന സമിതിയുടെ നേത്യത്വത്തില്‍ നടന്ന ലക്ഷ ദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ സംസ്ഥാന ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാട,ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി ഭക്തര്‍ എത്തിയിരുന്നു. ഉച്ചമുതല്‍ തന്നെ ക്ഷേത്രത്തിന്റെ ചുറ്റും തയ്യാറാക്കിയ സ്റ്റാന്റുകളിലും മറ്റും ചിരാതുകള്‍ നിരത്തി തുടങ്ങിയിരുന്നു.വൈകീട്ട് ദീപാരാധനക്ക് മുന്നോടിയായി ശ്രീലകത്തില്‍ നിന്ന് തന്ത്രി ബ്രഹ്മശ്രി കല്‍പ്പുഴ ശങ്കരന് നമ്പൂതിരിപ്പാട് പകര്‍ന്നു നല്കുന്ന ദീപം സുരേഷ് ഗോപി എം,പി സമര്‍പ്പിച്ചതോടെ ഭക്തര്‍ ചിരാതുകളില്‍ തിരിതെളിയിച്ചു.ഇതോടെ പന്നിയൂര്‍ വരാഹ മൂര്‍ത്തി ക്ഷേത്ര പരിസരം ദീപ പ്രഭയില്‍ മുങ്ങി.കോഴിക്കോട് രാജ മഹാമഹിമശ്രി സാമൂതിരിരാജ മുഖ്യാഥിതിയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: