ചെര്‍പ്പുളശ്ശേരി: മഞ്ചക്കല്‍ ഗവ:യുപി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ അധ്യാപകനെ കണ്ടെത്താന്‍ പോലീസ് പ്രതി മുന്‍മ്പ് ജോലി ചെയ്തിരുന്ന വയനാട് കേന്ദ്രീകരിച്ചും അന്യേഷണം ആരംഭിച്ചു.
ചെര്‍പ്പുളശ്ശേരി സിഐ ദീപക് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ലിബിയും സംഘവുമാണ് വയനാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
പ്രതിയുടെ അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്. പരാതി കിട്ടിയ മുറയ്ക്ക് പോലീസ് ഇയാളെ പിടികൂടുന്നതിനായി വളാഞ്ചേരി കൈപ്പുറത്തെ വി.പി.ശശികുമാറിന്റെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ സ്കൂളില്‍ നടന്ന പീഡനകഥ പുറം ലോകം അറിയാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ക്കൂളുകളില്‍ കൗണ്‍സിലിങ് നടത്തി പീഡനങ്ങള്‍ക്കു അറുതിവരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: