മാനന്തവാടി : സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമംവർദ്ധിച്ചു വരുന്നതിന് പ്രധാനകാരണം ലാഭത്തിൽ അധിഷ്ഠിതമായി ചിന്തിക്കുന്ന സാമൂഹിക വ്യവസ്ഥയാണെന്നും മൂലധനവും – ലാഭവും നിയന്ത്രിക്കുന്ന ഇ വ്യവസ്ഥയിൽ സ്ത്രീയെ വിൽപ്പന ചരക്കായാണ് കാണുന്നത് . ഇതിനെതിരെ സമൂഹമനഃസ്ഥിതി ഉണർന്നിരിക്കണം . ഇ നാട്ടിലെ യുവതി യുവാക്കൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ഗ്രന്ഥശാലയുടെയോ പ്രവർത്തകരായാൽ മാത്രമേ ഇ വ്യവസ്ഥ മാറി സ്ത്രീയെ ബഹുമാനിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുത്താൻ കഴിയുകയുള്ളു എന്നും കൂടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ പി സാജിത പറഞ്ഞു . ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഗാന്ധിപാർക്കിൽ കേരള മഹിളാസമഖ്യ സൊസൈറ്റിയും പഴശ്ശി ഗ്രന്ഥാലയം വനിതാവേദിയും സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പി സജിത . പരുപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി ഉൽഘടനം ചെയിതു .മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രദീപ ശശി കേരള മഹിളാസമഖ്യജില്ലാ ഓഫീസർ വി ഡി അംബിക വനിതാവേദി അംഗം പി ഉഷ എന്നിവർ സംസാരിച്ചു . തുടർന്ന് സാമൂഹിക നീതിവകുപ്പ് ആദിവാസിയുവതികളുടെ ഉന്നമനത്തിനായിയ നടപ്പിലാകുന്ന “മൊട്ടതികൂട്ട” യുടെ നാടകവും അവതരിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: