പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ പോസ്കോ നിയമപ്രകാരം റിമാന്റില്‍. വെള്ളിനേഴി സ്വദേശി മുബീഷ്(21),ചെത്തല്ലൂര്‍ സ്വദേശി ദിലീപ്(21) എന്നിവരെയാണ് പാലക്കാട് സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഈ മാസം 14 ന് പകലാണ് മലമ്പുഴ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായത്.രാത്രിയോടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച മലമ്പുഴ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികളെ 15 ന് പകല്‍ ചെത്തല്ലൂരില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. പെണ്‍കുട്ടികളും യുവാക്കളും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുബീഷ് പീഡിപ്പിച്ചു എന്നും ദിലീപ് വീട്ടില്‍ സൗകര്യം ഒരുക്കിനല്കി എന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: