തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജിലെ എസ് എഫ്ഐ അക്രമങ്ങള്‍ക്കെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്ന് സാംസ്കാരിക കൂട്ടായ്മയും സംഗമവും. പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശത്തിനായി എസ്എഫ്ഐക്കെതിരെ കയ്യൊപ്പ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക. മാടമ്പ് കുഞ്ഞുകുട്ടന്, ഡോ. സരസു, ടി.എന്‍. പ്രതാപന്, കുമ്മനം രാജശേഖരന്, സി.എച്ച്.റഷീദ്, സി.പി.ജോണ്‍, കെ.കെ.രമ തുടങ്ങിയവരും സിനിമാ – സാഹിത്യ – സാംസ്കാരിക രംഗത്തെ നിരവധി പ്രവര്‍ത്തകരും പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കലാരൂപങ്ങളും അരങ്ങേറും. ചിത്രരചന, പ്രതിഷേധ കയ്യൊപ്പ്, കവിയരങ്ങ് തുടങ്ങിയവയും അരങ്ങേറും. രാവിലെ പത്തിന് കോളേജിന് മുന്നിലാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: