കൊല്ലങ്കോട്: വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ വസൂരിയുടെ പിടിയിലായവര്‍ ചികിത്സ കിട്ടാതെ വലയുന്നു. സ്വകാര്യ സ്ഥാപനങ്ങളാകട്ടെ ഇതു മുതലെടുത്ത് കനത്ത ഫീസാണ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പഞ്ചായത്തുകള്‍ തോറും ഹോമിയോ ഡോക്ടറുടെ സേവനം ഉണ്ടെങ്കിലും രോഗികള്‍ സ്വകാര്യ ഡോക്ടറെ തേടിയാണ് പോകുന്നത്.
എന്നാല്‍ പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയവര്‍ക്കു പോലും വസൂരി വരുന്നതായി ഗവ ഹോമിയോ ഡോക്ടര്‍ സ്ഥ്ിരീകരിക്കുന്നു. കാലാവസ്ഥയിലുള്ള മാറ്റവും, ചൂടു കൂടുതലുമാണ് ഇത്തരം രോഗത്തിന്റെ കാരണമെന്നു പറയുമ്പോള്‍ കൂടുതല്‍ വെള്ളം കുടിക്കാനായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു.
കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയുടെ അടിത്തട്ടിലെ വെള്ളം കുടിക്കാന്‍ കാരണമായതോടെയും ഇട മഴ ലഭിച്ച വെള്ളം താഴ്ന്നിറങ്ങി കുടിവെള്ളത്തില്‍ കലര്‍ന്നതും ആയിരിക്കാം വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നതായി പറയുന്നു. വടവന്നൂര്‍ പഞ്ചായത്തിലെ കാരപ്പറമ്പ്, മലയാമ്പള്ളവും എന്നിവിടങ്ങളിലാണ് കൂടുതലായി പടര്‍ന്നുപിടിച്ചിട്ടുള്ളത്. കൊല്ലങ്കോട് കൊടുവായൂര്‍ മുതലമട എന്നീ പഞ്ചായത്തുകളിലും വ്യാപകമാണ്. ആരോഗ്യ വകുപ്പ് ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് രോഗികളുടെ അവസ്ഥ മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
രണ്ടു മണി വരെ മാത്രം പ്രവര്‍ത്തിക്കുന്ന പ്രാധമികാരോഗ്യകേന്ദ്രം ഉച്ചക്ക് ശേഷം ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ നിര്‍ധനരായവര്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കാതെ വരുന്നു. മരുന്ന് വിലയും ഡോക്ടര്‍ ഫീസും രോഗികളുടെ നടുവൊടിക്കുന്നു. സൗജന്യ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: