തൃശൂര്‍: സംസ്ഥാന വനിതാകമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ മെഗാഅദാലത്ത് നടത്തി.90 കേസുകള്‍ പരിഗണിച്ച കമ്മീഷന് 45 കേസുകള്‍ തീര്‍പ്പാക്കി.21 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു . 3 കേസുകള്‍ ഫുള്‍ബഞ്ച് സിറ്റിംഗിലേക്ക് മാറ്റി . 21 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും . സ്വത്ത് ,വഴിതര്‍ക്കങ്ങള്‍ , വസ്തുതര്‍ക്കങ്ങള്‍ , തൊഴിലിടങ്ങളിലെ സര്‍വ്വീസ് പ്രശ്നങ്ങള്‍ തുടങ്ങിയ കേസുകളാണ് കമ്മീഷന് മുമ്പിലെത്തിയത്.
സഹോദരങ്ങള്‍ തമ്മിലുള്ള വസ്തു സ്വത്ത് തര്‍ക്കങ്ങള്‍ ഏറി വരുന്നതായി കമ്മീഷന് നിരീക്ഷിച്ചു . പത്ത് വയസ്സുള്ള മകനുണ്ടായിട്ടും മതസംഘടനകളുടെ എതിര്‍പ്പ് മൂലം ഒന്നിച്ച കഴിയാന്‍ പറ്റാതിരുന്ന വ്യത്യസ്തമതക്കാരായ ചെറുതുരുത്തി സ്വദേശികള്‍ സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം വിവാഹിതരാകുവാന്‍ കമ്മീഷന് മുമ്പാകെ തീരുമാനിച്ചു.
കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി,അഡ്വ. എല്‍ദോ പൂക്കുന്നേല്‍ അഡ്വ. ലവ്ലിന്,ലിസ് പോള്‍സണ്‍ അഡ്വ.ബൂണി സന്തോഷ് ഫാമിലി കൗണ്‍സിലര്‍ മാലാ രമണന്, സിവില്‍ പോലീസ് ഓഫീസര്‍ പത്മിനി,ബീഗം താഹിറ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: