പനമരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ” ഈ സമൂഹത്തിൽ സ്ത്രീകൾക്കും ജീവിക്കണം” എന്ന മുദ്രാവാക്യമുയത്തി യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ ചിത്രരചന ശ്രദ്ധേയമായി. കാർട്ടൂണിസ്റ്റ് അനീസ് മാനന്തവാടി പരിപാടി ഉദ്ഘാടനം ചെയ്തു .സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണം. കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാൻ സാധിക്കാത്ത പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.പരിപാടിക്ക് ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി, ജിതിൻ ഭാനു, ധനിൽ കുമാർ, മനോജ് ഒഴക്കോടി, ലക്ഷമി കക്കോട്ടറ,എൻ.കെ രാജീവൻ, ശ്രീലതബാബു,തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: