മാനന്തവാടി: ഹെൽമറ്റ് വേട്ടക്കിടെ ബൈക്ക് നിർത്താതെ പോയ യുവാവിനെ പിന്തുടർന്ന് വീട്ടിൽ കയറി പിടി കൂടിയ പൊലീസ് ലോക്കപ്പിലിട്ട് ക്രൂര മർദ്ദനം. പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ വെച്ച് ഞായറാഴ്ച മർദ്ദനമേറ്റ കുറ്റ്യാടി കാവിലുംപാറ ചാപ്പൻ തോട്ടം ഓതറക്കുന്നേൽ റോയി തോമസി (46) ഗുരുതര പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുൽപ്പള്ളി പാടിച്ചിറ ഇല്ലിചുവട്ടിലെ ഭാര്യാ വീട്ടിലേക്ക് പോകുകയായിരുന്നു റോയി. ഹെൽമറ്റ് ധരിക്കാത്തതിന് റോയിയുടെ ബൈക്കിന് പൊലീസ് കൈകാണിച്ചിരുന്നുവത്രെ. എന്നാൽ കൈകാണിച്ചത് കണ്ടില്ലന്ന് റോയി പറയുന്നു. നിർത്താതെ പോയ ഇയാളെ ഭാര്യവീട്ടിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ജീപ്പിലിട്ടും സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടും ക്രൂരമായി മർദ്ദിച്ചു.ഇടത് കാലl നും കൈക്കും ലാത്തികൊണ്ടടിച്ചു. കാലിന്റെ പാദത്തിൽ ചൂരൽ പ്രയോഗവും നടത്തി. കൈക്കും കാലിനും ശരീരമാസകലവും പരിക്കേറ്റു.എന്നാൽ വാഹന പരിശോധനക്കിടെ ‘യുവാവ് പൊലീസിനെ മർദ്ദിച്ചുവെന്നും പൊലീസുകാരന് പരിക്കേറ്റു എന്നും പോലീസ് മാധ്യമങ്ങൾക്ക് വാർത്ത നൽകി.തിങ്കാഴ്ച പ്രതിയെ ബത്തേരി കോടതിയിൽ ഹാജരാക്കിയപ്പോൾ റോയിയുടെ ശാരീരിക സ്ഥിതിയിൽ സംശയം തോന്നിയ ജഡ്ജി കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് മർദ്ദനവിവരം റോയി ജഡ്ജിയോട് പറഞത്.ഉടൻ ജാമ്യം നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിക്കാൻ ജഡ്ജി നിർദ്ദേശിക്കുകയായരുന്നു.നാല് പൊലീസുകാർ ചേർന്നാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ചിലർ മദ്യപിച്ചിരുന്നുവെന്നും ആയിരം രൂപ നൽകിയാൽ വിട്ടയക്കാമെന്നും മർദ്ദനശേഷം പൊലീസ്പറഞ്ഞുവെന്നും ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റോയി പറഞ്ഞു.കോടതി പ്രശ്നത്തിൽ ഇടപ്പെട്ടതോടെ പ്രശ്നം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.കൂടാതെ റോയി ക്കെതിരെ കൂടുതൽ തെളിവുകൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: