പ്രമോദ് മാക്കോത്ത്
താനൂര്‍: സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് പോലീസ് നടത്തിയ നരനായാട്ടിന്റെ ഭീതിയില്‍ നിന്ന് താനൂര്‍ തീരദേശം മുക്തമായിട്ടില്ല. ചാപപ്പടി മൊയ്തീന്‍പള്ളി മുതല്‍ ഫറൂഖ് പള്ളിവരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡിന് ഇരുവശത്തും താമസിക്കുന്ന നൂറോളം വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് അക്രമം നടത്തിയത്.
11ന് രാത്രി രാത്രി പത്തിനാണ് സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായത്. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് സംഘര്‍ഷം ശാന്തമായെങ്കിലും പിന്നീട് പുലര്‍ച്ചെ രണ്ടോടെ മുസ്ലിം ലീഗിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും നിരവധി വീടുകള്‍ തകര്‍ക്കുകയും ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ അക്രമികള്‍ തീവച്ചും കല്ലെറിഞ്ഞും തകര്‍ക്കുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ വീടൊഴിഞ്ഞു കിഴക്കന്‍ മേഖലകളിലേക്കു രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്പെട്ട് ഇരപത്തിയഞ്ചിലേറെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കുഞ്ഞീന്റെപുരക്കല് സൈനബയുടെ വീടിനുള്ളിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. ഇതോടെ വീടിനുള്ളില്‍ തീപര്ടര്ന്നു കട്ടിലും ഫര്‍ണീച്ചറുകളും തുണികളും കത്തി നശിച്ചു. അക്രമം നടന്ന വീടുകളെല്ലാം മത്സ്യതൊഴിലാളി കുടുംബങ്ങളുടേതാണ്. നിരവധി മത്സ്യ തൊഴിലാളികുടെ വള്ളങ്ങളും കത്തി നശിച്ചിട്ടുണ്ട്. തീരദേശത്തിനോടു ചേര്‍ന്നുണ്ടാക്കിയ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ, ഡീസല്‍, വല, ഡ്രമ്മുകള്‍ എന്നിവയും നശിപ്പിച്ചു.
എന്നാല്‍ അക്രമികളുടെ കല്ലേറില്‍ താനൂര്‍, തിരൂര്‍ പോലീസിന് പരിക്കേറ്റെന്ന് അവകാശപ്പെട്ട് പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പുലര്‍ച്ചെ രണ്ട് മണിയോടെ പാലക്കാട്, മലപ്പുറം എംഎസ്പി എന്നിവിടങ്ങളില്‍ നിന്നെത്തിയ വന്‍പോലീസ് സംഘം പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. വീടുകളുടെ വാതിലുകള്‍ ചവിട്ടി പൊളിച്ച് അകത്തുകടന്ന് കണ്ണില്‍ കണ്ടെതെല്ലാം അടിച്ചുതകര്‍ത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗങ്ങളല്ലാത്ത തങ്ങളെ എന്തിനാണ് പോലീസ് ഉപദ്രവിച്ചതെന്തിനാണെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് മനസിലായിട്ടില്ല. സാധാരണ സിപിഎം-ലീഗ് സംഘര്‍ഷ സമയങ്ങളില്‍ സ്ഥലത്ത് തമ്പടിക്കുന്ന പോലീസുകാര്‍ക്ക് എല്ലാ സഹായവും നല്കുന്ന വീട്ടിലാണ് പോലീസ് ആദ്യം അക്രമം നടത്തിയത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷ, ഒരു ഗുഡ്സ് ഓട്ടോറിക്ഷ, രണ്ട് ബൈക്ക് എന്നിവ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. പിന്നീട് സമീപത്തുള്ള മിക്കവീടുകളിലും കയറിയിറങ്ങി. സ്ത്രീകളോട് അസഭ്യം പറഞ്ഞതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
സിപിഎമ്മിന്റെ ഗുണ്ടാപടയെ പോലെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: