കൂറ്റനാട് : പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തിക്ഷേത്ര സേവന സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പന്നിയൂര്‍ ശ്രി വരാഹമൂര്‍ത്തി പുരസ്ക്കാരം പത്മശ്രി മഹാകവി അക്കിത്തത്തിന് നല്‍കും. വരാഹജയന്തിയുടെ സമാപന ദിവസമായി മാര്‍ച്ച് 17 ന് ലക്ഷ ദീപ സമര്‍പ്പണത്തിന് ശേഷം വൈകീട്ട് 7 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പുരസ്ക്കാരവിതരണം നടക്കും.
സുരേഷ് ഗോപി എം.പിയാണ് ലക്ഷ ദീപ സമര്‍പ്പണം നടത്തുന്നത്.പുരസ്ക്കാരവിതരണ ചടങ്ങില്‍ കോഴിക്കോട് സാമൂതിരിരാജ,ആലങ്കോട് ലീലാകൃഷ്ണന്,ഡോ.രാജന് ചുങ്കത്ത് പങ്കെടുക്കും. ആനക്കര പഞ്ചായത്തിലെ കുമ്പിടിയില്‍ സ്ഥിതിചെയ്യുന്ന പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം കോഴിക്കോട് സാമൂതിരി വകയാണ്.കേരളത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ലോകത്തിലെ ഏക വരാഹമൂര്‍ത്തി പ്രതിഷ്ഠയുളള ക്ഷേത്രമാണ്. നാലായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുളള ഈ മഹാക്ഷേത്രം പെരുന്തച്ചന് പണിതതാണന്നാണ് വിശ്വാസം.ഇദ്ദേഹത്തിന്റെ ഉളിയും മുഴക്കോലിന്റെ അളവും ക്ഷേത്രത്തിലുണ്ട്.
ഇപ്പോള്‍ പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തിക്ഷേത്ര സേവനസമിതിയുടെയും ക്ഷേത്രം ട്രസ്റ്റിയുടെ നേത്യത്വത്തിലാണ് ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.പെരുന്തച്ചന് പണിതുവെന്ന് കരുതുന്ന പ്രധാന ശ്രീകോവിലിന്റെ മേല്‍ക്കുര പൊളിച്ചുളള നിര്‍മ്മാണം പൂര്‍ത്തിയായി ഇപ്പോള്‍ ചെമ്പോല പൊതിച്ചില്‍ നടക്കുന്നു.സുരേഷ് ഗോപി എം.പിയുടെ സാമ്പത്തിക സഹായത്തിലാണ് ശ്രീകോവിലിന്റെ മേല്‍ക്കുര പൊളിച്ചു പണിതത്.തഞ്ചാവൂരിലുളള പ്രമുഖ വ്യവസായിയാണ് ചെമ്പോള പൊതിച്ചിലിനുളള സാമ്പത്തിക സഹായം നല്‍കുന്നത്.ഇതിന് പുറമെ പരശുരാമന് നിര്‍മ്മിച്ചതെന്ന് കരുതുന്ന മത്സ്യതീര്ത്ഥകുളം, ഊട്ടുപുര അടക്കമുളളയുടെ നിര്മ്മാണങ്ങല് നടന്നുവരുന്നു. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്തായിട്ടാണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.വരാഹമൂര്‍ത്തി പ്രതിഷ്ഠക്കുപുറമെ ശിവന്,ലക്ഷ്മിനാരായണന്,സരസ്വതി, ശ്രീധര്‍മ്മ ശാസ്താവ്,കുണ്ടില്‍ വരാഹം അടക്കമുളള എല്ലാ ദേവീ ദേവന്മാരുടെയും പ്രതിഷ്ഠയുണ്ട്.
കാലപഴക്കം കൊണ്ട് തകര്‍ച്ച നേരിടുന്ന ശിവന്,ലക്ഷ്മിനാരായണന് ക്ഷേത്രങ്ങളുടെ മേല്ക്കുരകള് പൊളിച്ച് പണിയേണ്ടതുണ്ട്.നൂറ്റാണ്ടുകളുടെ പഴക്കമുളള തകര്‍ന്നുകിടക്കുന്ന കൂത്തമ്പലത്തിന്റെ നിര്‍മ്മാണം നടത്തുന്നതിനെ കുറിച്ച് ആലോചനയിലുണ്ട്.ക്ഷേത്രത്തിന്റെതെന്ന് കരുതുന്ന കരുതുന്ന വരാഹമൂര്‍ത്തിയുടെ തിടമ്പ് ചങ്ങനാശ്ശേരിയിലെ മഠത്തില്‍ നിന്ന് കൊണ്ടുവരുവാനുളള ശ്രമങ്ങളും നടക്കുന്നു.ഇതുമായി ബന്ധപ്പെട്ട് മഠത്തിലുളളവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വെച്ച് ആലൂര് മനോജ് പണിക്കരുടെ നേത്യത്വത്തില്‍ ദേവ പ്രശ്നം നടന്നിരുന്നു.തിടമ്പ് എത്തുന്നതോടെ ഗുരുവായൂര്‍,ശബരിമല ക്ഷേത്രങ്ങളെ പോലെ പ്രസിദ്ധമാകുമെന്ന് പ്രശ്ന വിധിയില്‍ കാണുന്നു.
കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്നാട്,ആന്ധ്രപ്രദേശ്,കര്‍ണ്ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തരെത്തുന്നുണ്ട്.അഭിഷ്ട സിദ്ധി പൂജ, ഭൂമിപൂജ, സര്‍വ്വൈശ്വര്യ പൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍. പത്രസമ്മേളനത്തില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ്, പന്നിയൂര്‍ ക്ഷേത്ര സേവന സമിതി ഭാരവാഹികളായ യു.പി.ശ്രീധരന് (പ്രസിഡന്റ്), പി.ബാലന്( സെക്രട്ടറി ),സി.കെ.ശശിപച്ചാട്ടിരി (ജോ.സെക്രട്ടറി),എക്സിക്യൂട്ടീവ് അംഗം പ്രസാദ് പന്നിയുര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: