തിരൂര്‍: സിപിഎം-ലീഗ് സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ താനൂര്‍, ഉണ്ണ്യാല്‍ മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കാലങ്ങളായി സിപിഎം-ലീഗ് ഇവിടെ നിലനില്‍ക്കുകയാണ്. നിഷ്പക്ഷവും. നീതിപൂര്‍വ്വവുമായ നടപടികള്‍ കൈകൊള്ളേണ്ട പോലീസ് അക്രമിസംഘങ്ങളുടെ കൂടെ ചേര്‍ന്ന് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നു. ഒരു അക്രമ സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒട്ടുംപുറത്ത് ബിജെപി പ്രവര്‍ത്തകനായ വളപ്പില്‍ മധുവിന്റെ വീട് അര്‍ദ്ധരാത്രി അക്രമിച്ച് നാശനഷ്ടം വരുത്തിയതും ഓട്ടോറിക്ഷ നശിപ്പിച്ചതും ഷെഡ് തകര്‍ത്തതും പോലീസ് സംഘമാണ്.
വീടിലേക്ക് ഇരച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്ത താനൂര്‍ പോലീസ് കേരളാപോലീസ് സേനക്കുതന്നെ അപമാനം വരുത്തിയിരിക്കുകയാണ്. സിപിഎം-ലീഗ് സംഘര്‍ഷത്തിലേക്ക് ബിജെപിയെ വലിച്ചിടാനുള്ള ഗൂഡാലോചനയും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ തീരദേശ മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കുകയും. അക്രമസംഭവങ്ങളില്‍ നാശനഷ്ടം വന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും വേണം. കൂടാതെ അക്രമിസംഘത്തെ പോലെ പെരുമാറിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ദേശീയ കൗണ്‍സിലംഗം കെ.ജനചന്ദ്രന്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, താനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.അറുമുഖന്, താനൂര്‍ മണ്ഡലം സെക്രട്ടറി ടി.ഹരിദാസന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: