നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പൊക്കോട് വനമേഖലയില്‍ വന്‍കാട്ടുതീ.
ഏക്കര്‍ കണക്കിന് വനം കത്തിനശിച്ചു. ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് എളംമ്പിലാക്കോട്ടാണ് ഇന്നലെ ഉച്ചയോടെ തീ പടര്‍ന്നത്. നിമിഷങ്ങള്‍ക്കകം വനത്തെ തീ വിഴുങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് പോലും ആര്‍ക്കും അടുക്കാനാവാത്ത അവസ്ഥ. നിലമ്പൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാനായില്ല.
ജനവാസ കേന്ദ്രത്തിലേക്ക് തീ വീഴാതിരിക്കാന്‍ ഫയര്‍ ഫോഴ്സ് ശ്രദ്ധിച്ചു. ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ക്ക് തീ പിടിച്ചതാണ് പ്രശ്നമായത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.
ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ കെ.യൂസഫലി, കെ.ബാബുരാജ്, നിഷാദ്, വി.സുധീഷ്, പി.എന്‍.രാജീവ്, വി.രമേഷ്, എ.കെ.രജീഷ്, കെ.അലവികുട്ടി എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വനപാലകര്‍ സംഭവസ്ഥലത്തേക്ക് വരാന്‍ പോലും തയ്യാറാകാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: